മധ്യപ്രദേശ് ബജറ്റില്‍ സഹകരണ മേഖലയ്ക്ക് 1960 കോടി രൂപ
2022-23 വര്‍ഷത്തെ ബജറ്റില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സഹകരണ മേഖലയ്ക്കായി 1960 കോടി രൂപ നീക്കിവെച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 535 കോടി രൂപയാണു സഹകരണ മേഖലയ്ക്കായി അധികമായി അനുവദിച്ചത്.
സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെ നവീകരണത്തിനായി പ്രത്യേക കര്‍മപദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ കമ്പ്യൂട്ടര്‍വത്കരണം കര്‍മപദ്ധതിയില്‍പ്പെടുന്നു. കൂടാതെ, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരാനായി ആയിരം കോടി രൂപ സര്‍ക്കാര്‍ ഓഹരിമൂലധനമായി നിക്ഷേപിക്കും.
മധ്യപ്രദേശില്‍ 88,000 സഹകരണ സംഘങ്ങളുണ്ടെന്നാണു കണക്കാക്കുന്നത്. ഇതില്‍ 38 എണ്ണം ജില്ലാ സഹകരണ ബാങ്കുകളാണ്. വായ്പാ മേഖലയില്‍ 8,336 സംഘങ്ങളും വായ്‌പേതര മേഖലയില്‍ 39,079 സംഘങ്ങളും പ്രവര്‍ത്തിക്കുന്നു.