മത്സ്യഫെഡിന്റെ ഫിഷ്ഫാമില്‍ ഇനി നല്ല പച്ചമീനും ബോട്ടുയാത്രയും

[mbzauthor]

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇപ്പോള്‍ കൊച്ചി ഞാറയ്ക്കലിലെ ഫിഷ് ഫാം. മത്സ്യഫെഡിന്റെ ഉടമസ്ഥയിലുള്ളതാണ് 46 ഏക്കര്‍ വിസ്തൃതിയുള്ള ഫാം. ഈ വെള്ളക്കെട്ടിലൂടെ സൗരോര്‍ജ ബോട്ടില്‍ യാത്രചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കിയിരിക്കുകയാണ് മത്സ്യഫെഡ്. കൊച്ചിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഞാറയ്ക്കല്‍ ഫാം. രാവിലെ 10മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. നല്ലമീനും നല്ലയാത്രയും സഞ്ചാരികള്‍ക്ക് സമ്മാനിക്കുകയാണ് മത്സ്യഫെഡ്.

കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അക്വാ ടൂറിസം സെന്ററിന് സൗരോര്‍ജ ബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത്. ജലവിനോദ സഞ്ചാരത്തിനും മത്സ്യകൃഷിക്കും സോളാര്‍ ബോട്ട് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജല-ശബ്ദ മലിനീകരണമില്ലെന്നതാണ് നേട്ടം. സോളാര്‍ പാനല്‍ കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ധന ചെലവുമില്ല. സി.ഐ.എഫ്.റ്റി. ഫിഷിങ് ടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനും നേവല്‍ ആര്‍കിടെക്റ്റുമായ എം.വൈ ബൈജുവാണ് യാനം രൂപകല്‍പന ചെയ്തത്. അരൂരിലെ സമുദ്ര ഷിപ്യാര്‍ഡിലാണ് നിര്‍മ്മിച്ചത്. ഫൈബര്‍ റി ഇന്‍ഫോസ്ഡ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദ സോളാര്‍ ബോട്ടിന്റെ നിര്‍മ്മാണം. ഒരേസമയം ആറുപേര്‍ക്ക് യാത്രചെയ്യാം. അവധി ദിവസങ്ങളില്‍ ഒരുകുടുംബത്തിന് ആഘോഷപൂര്‍വം ഒന്നിക്കാനുള്ള ഇടമാണ് ഞാറയ്ക്കല്‍. സി.ഐ.എഫ്.റ്റി. യുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച വാട്ടര്‍ സൈക്കിളും അക്വാ ടൂറിസം സെന്ററിലുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മോഹാപാത്ര സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ.കെ ജേന , ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി. പ്രവീണ്‍ , സി.ഐ.എഫ്.റ്റി. ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണന്‍, സി.ഐ.എഫ്.റ്റി. ഫിഷിങ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. ലീല എഡ്വിന്‍ , സി.ഐ.എഫ്.റ്റി. ഫിഷിങ് ടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനും നേവല്‍ ആര്‍കിടെക്റ്റുമായ എം.വൈ ബൈജു , സമദ്ര ഷിപ്യാര്‍ഡ് സി.ഇ.ഒ ജീവന്‍, മത്സ്യഫെഡ് ഫിഷ് ഫാം ആന്റ് അക്വാ ടൂറിസം സെന്റര്‍ മാനേജര്‍ പി.നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.