ബേപ്പൂർ സഹകരണബാങ്കിൽ ഹരിതം സഹകരണം പരിപാടി നടന്നു.
കേരള സർക്കാരിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡൊഫീസിൽ വെച്ച് കർഷകർക്കുള്ള കാശുമാവിൻ തൈ വിതരണം നടന്നു.. ബാങ്കിലെ മെമ്പറും കർഷകനുമായ കെ. സുരേന്ദ്രന് കൗൺസിലർ പി.പി. ബീരാൻകോയ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു .
ബാങ്ക് പ്രസിഡനണ്ട് കെ രാജീവ്,ബേങ്ക് സെക്രട്ടറി എം.ജയപ്രകാശ്, ബേങ്ക് ഡയറക്ടർമാർ , സഹകാരികൾ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .