ബിഹാര്‍ ബജറ്റില്‍ സഹകരണമേഖലയ്ക്ക് 1190.65 കോടി രൂപ

moonamvazhi

2023-24 വര്‍ഷത്തേക്കുള്ള ബിഹാറിന്റെ ബജറ്റില്‍ സഹകരണമേഖലയ്ക്കായി 1190.65 കോടി രൂപ മാറ്റിവെച്ചു. ഓരോ ജില്ലയിലും സഹകരണഭവന്‍ സ്ഥാപിക്കാനും തുക അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന ധനമന്ത്രി വിജയ്കുമാര്‍ ചൗധരിയാണു ബജറ്റ് അവതരിപ്പിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയുടെ ഹരിത കാര്‍ഷിക പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 8,463 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലും പ്ലാന്റ് ബാങ്ക് സ്ഥാപിക്കും. എല്ലാ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും 2027 ആകുമ്പോഴേക്കും കമ്പ്യൂട്ടര്‍വത്കരിക്കും. എല്ലാ സൗകര്യങ്ങളും ഒരിടത്തു കേന്ദ്രീകരിച്ചുകൊണ്ടുള്ള സഹകരണ ഭവനുകളാണ് ഓരോ ജില്ലയിലും നിര്‍മിക്കുക. 13 ജില്ലകളില്‍ ഇവ നിര്‍മിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published.