ബക്രീദ് – സഹകരണ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

adminmoonam

ബക്രീദ് പ്രമാണിച്ച് ആഗസ്റ്റ് 12 തിങ്കളാഴ്ച സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സഹകരണ രജിസ്ട്രാർ ഉത്തരവിട്ടു. എന്നാൽ എൻ.ഐ. ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന, ഞായറാഴ്ച പ്രവർത്തി ദിവസമായിട്ടുള്ള സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 11 ഞായറാഴ്ച അവധി ഉണ്ടാകില്ല. സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് വന്നതോടെ ഇത് സംബന്ധിച്ച ആശങ്കകൾ മാറി. നേരത്തെ തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു എങ്കിലും സഹകരണ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടോ എന്ന് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News