പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന് അന്തരിച്ചു
ആര്.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന് (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സഹകരണ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം.പി. സാജുവിന്റെ ഭാര്യാപിതാവാണ്.
1995-ല്‍ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969 – 87 കാലയളവില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരളകൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവ സാന്നിധ്യമായിരുന്ന ടി.ജെ. ചന്ദ്രചൂഡന് 1975 – ല്‍ ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. 1999 ല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 2018 വരെ പദവിയില്‍ തുടര്‍ന്നു.