പ്രാഥമിക സഹ. ബാങ്കുകളിലെയും സംഘങ്ങളിലെയും അര്‍ബന്‍ സംഘങ്ങളിലെയും ശമ്പളം പുതുക്കി

Deepthi Vipin lal

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലെയും പ്രാഥമിക സംഘങ്ങളിലെയും അര്‍ബന്‍ സഹകരണ സംഘങ്ങളിലെയും ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുതുക്കി. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും അര്‍ബന്‍ സഹകരണ ബാങ്കുകളിലെയും ആശുപത്രി സംഘങ്ങളിലെയും ജീവനക്കാര്‍ക്കു ഈ ഉത്തരവ് ബാധകമല്ല.

 

ശമ്പള പരിഷ്‌കരണത്തിനു 2019 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷമോ അല്ലെങ്കില്‍ അടുത്ത ശമ്പള പരിഷ്‌കരണം വരെയോ പ്രാബല്യമുണ്ടാകും. ശമ്പളവും അലവന്‍സുകളും നിര്‍ണയിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കേണ്ടതു രജിസ്ട്രാറാണെന്നു ഉത്തരവില്‍ പറയുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്തതും സാമ്പത്തിക ഭദ്രതയില്ലാത്തതുമായ സംഘങ്ങള്‍ക്കു ഈ ശമ്പള പരിഷ്‌കരണ ഉത്തരവില്‍ നിന്നോ ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥയില്‍ നിന്നോ ഒഴിവു കിട്ടാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്കു അപേക്ഷ നല്‍കണം. വ്യക്തമായ കാരണങ്ങള്‍ കാണിച്ചുകൊണ്ട് ഭരണസമിതി എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലേ ഇങ്ങനെ അപേക്ഷിക്കാവൂ.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും അര്‍ബന്‍ സംഘങ്ങളിലെയും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2019 മാര്‍ച്ച് 31 നു അവസാനിച്ചതിനെത്തുടര്‍ന്നു പുതിയ ശമ്പള പരിഷ്‌കരണത്തിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു . ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പുതുക്കിയത്.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/02/Payrevisionannexure1.pdf” title=”Pay+revision+annexure+1″]

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/02/Payrevisionannexure2.pdf” title=”Pay+revision+annexure+2″]

Leave a Reply

Your email address will not be published. Required fields are marked *

Latest News