പൊട്ടുവെള്ളരിക്കൃഷി തുടങ്ങി
എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളി സര്‍വീസ് സഹകരണബാങ്കിനു കീഴില്‍ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച വയല്‍ സ്വയംസഹായസംഘത്തിന്റെ മാസ്റ്റര്‍ കര്‍ഷകന്‍ അബ്ദുല്‍ ജബ്ബാറിന്റെ കൃഷിയിടത്തില്‍ പൊട്ടുവെള്ളരി നടീല്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് മനാഫ്, പഞ്ചായത്തംഗം തസ്‌നി സിറാജുദീന്‍, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.