പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് നല്‍കി
മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കോ-ഓപ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് കോഴിക്കോട് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് നല്‍കി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് നേരിട്ടെത്തി മരുന്ന് വിതരണം, ലാബ് കലക്ഷന്‍, ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ സ്‌കൂട്ടര്‍ ആംബുലന്‍സ് വഴി ലഭ്യമാക്കും.
ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ നൗഷാദ് സ്വാഗതം പറഞ്ഞു. പി.പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. കണ്‍കറന്റ് ഓഡിറ്റര്‍ ഇ.എം സുരേഷ് കുമാര്‍, ഇ.എം.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് എ.കെ പത്മനാഭന്‍ മാസ്റ്റര്‍, ആശുപത്രി വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍, ആശുപത്രി ഡയറക്ടര്‍ ടി.കെ ലോഹിതാക്ഷന്‍, ബാങ്ക് സെക്രട്ടറി കെ.കെ. ബിന്ദു, ആശുപത്രി സെക്രട്ടറി സി.റെജി, ബാങ്ക് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.