പെൻഷൻ അപേക്ഷയിൽ ഇ.മെയിൽ ഐ.ഡിയും മൊബൈൽ ഫോൺ നമ്പറും നിർബന്ധം.
വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ അപേക്ഷയിൽ ഇ.മെയിൽ ഐ.ഡിയും മൊബൈൽ ഫോൺ നമ്പറും ഉറപ്പുവരുത്തണമെന്ന് സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ അപേക്ഷകൾ ഓൺലൈനായി പരിശോധിച്ച് തീർപ്പാക്കു ന്നതിനായി, പ്രിസം സോഫ്റ്റ്‌വെയർ നിലവിലുള്ളതാണ്.ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി പെന്ഷന്, അക്കൗണ്ട് ജനറൽ അംഗീകാരം നൽകുകയും, അത് ബന്ധപ്പെട്ട ട്രഷറികൾക്ക് ഓൺലൈൻ മുഖേന നൽകേണ്ടതുമാണ്. ഇങ്ങനെ പെൻഷൻ ആതറൈസേഷൻ നൽകുമ്പോൾ വിരമിക്കലിന് വിധേയരാകുന്ന മുഴുവൻ ജീവനക്കാരുടെയും ഇ -മെയിൽ ഐ.ഡിയും മൊബൈൽ ഫോൺ നമ്പറും അനിവാര്യമാണെന്ന് അക്കൗണ്ട് ജനറൽ സർക്കാരിനെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ അപേക്ഷയിൽ ഇതുരണ്ടും നിർബന്ധമായും ഉറപ്പാക്കണമെന്ന് നിർദ്ദേശിച് ധനകാര്യ അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്.
[mbzshare]