പെരുവള്ളൂര്‍ ബാങ്ക് ഒന്‍പത് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

പെരുവള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ഒന്‍പത് ലക്ഷം രൂപ നല്‍കി. പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡ് ആര്‍.ആര്‍.ടി.കള്‍ക്കുമായി 100 പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങുന്നതിന്ന് 1 ലക്ഷം രൂപ നല്‍കി. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1 ലക്ഷം രൂപയും വകയിരുത്തി.


പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിഡ്‌നി രോഗികള്‍ക്ക് ബാങ്കിന്റെ ലാഭത്തില്‍ നിന്നും നല്‍കി വരുന്ന പ്രതിമാസം പെന്‍ഷന്‍ തുകയായ 1000 രൂപ ഇനിയും തുടരുമെന്നും ബാങ്ക് പ്രസിഡെന്റ് പി.കെ.മുഹമ്മദും ബാങ്ക് സെക്രട്ടറി ഇസ്മായില്‍ കാവുങ്ങലും അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ പി.നാരായണന്‍, ഗുലാം ഹസ്സന്‍ ആലംഗീര്‍, പൂങ്ങാടന്‍ സൈദലവി,ശങ്കരന്‍ നായര്‍,അസീസ് മാസ്റ്റര്‍,സി.എ.ബഷീര്‍,വി.പി.ഗഫൂര്‍,,സഫിയ ആമൂര്‍,നൂര്‍ജ്ജഹാന്‍ സി,സി.സഫിയ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News