പുല്ലാളൂരിൽ ആവേശമായി ഊർച്ച തെളി മത്സരം
കോഴിക്കോട് പുല്ലാളൂരിൽ നടന്ന ഊർച്ച തെളി മത്സരം ആവേശമായി. കുരുവട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.പുല്ലാളൂരിലെ കാളപൂട്ട് കണ്ടത്തിൽ നടന്ന ഗ്രാമീണ കാർഷികോത്സവം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇരുപതിലധികം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മാതൃകാ നെൽകൃഷിക്കും ചടങ്ങിൽ തുടക്കം കുറിച്ചു.കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുൾ ഹമീദ്, ബാങ്ക് ഡയറക്ടർ എ.പി മാധവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.