പുതിയ ശീര്‍ഷകങ്ങളില്‍ തുകയടയ്ക്കണം – സഹകരണ സംഘം രജിസ്ട്രാര്‍
സഹകരണ വകുപ്പിന്റെ നികുതിയേതര വരുമാനങ്ങളില്‍ മൈനര്‍ ഹെഡ് 800 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍ക്കു സര്‍ക്കാര്‍ പുതിയ ശീര്‍ഷകങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ഇവയില്‍ത്തന്നെ തുകകള്‍ അടയ്ക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ പുതിയ ശീര്ഷകങ്ങളെക്കുറിച്ച് ജില്ലയിലെ സംഘങ്ങളെയും വകുപ്പിലെ ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നും പുതിയ ശീര്‍ഷകങ്ങളില്‍ത്തന്നെ തുകകള്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
സി.ആന്റ് എ.ജി.യുടെ 2020 മാര്‍ച്ചിലെ സ്റ്റേറ്റ് ഫിനാന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സഹകരണ വകുപ്പിന്റെ 0425 എന്ന മേജര്‍ ഹെഡ്ഡിലെ മൈനര്‍ ഹെഡ് 800 ല്‍ വലിയ തുകകള്‍ വരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. മൈനര്‍ ഹെഡ് 800 അനുയോജ്യമായ ശീര്‍ഷകം അനുവദിച്ചിട്ടില്ലാത്ത മറ്റിനങ്ങള്ക്കുള്ളതിനാല് ഈ ശീര്‍ഷകം സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. അതിനാലാണു മൈനര്‍ ഹെഡ് 800 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍ക്കു പുതിയ ശീര്‍ഷകങ്ങള്‍ അനുവദിച്ചത്.
അതേസമയം, ഓഡിറ്റ് ഫീസ്, ഇലക്ഷന് ഫീസ് എന്നിവ നിലവിലെ ശീര്‍ഷകങ്ങളില്‍ത്തന്നെ ( ഓഡിറ്റ് ഫീസ്- 0425-00-101-99, ഇലക്ഷന് ഫീസ് – 0425-00-501-99 ) അടയ്ക്കേണ്ടതാണെന്നു രജിസ്ട്രാര്‍ അറിയിച്ചു.
പുതിയ ശീര്‍ഷകം സംബന്ധിച്ച വിവരങ്ങള്‍ താഴെ കൊടുക്കുന്നു :
[mbzshare]