പാറളം സോഷ്യൽ സഹകരണ സംഘം വിദ്യാർഥികൾക്ക് 300 ഗ്രോബാഗുകൾ നൽകി.
തൃശ്ശൂർ പാറളം സോഷ്യൽ വെൽഫെയർ സഹകരണ സംഘം അമ്മാടം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കാർഷിക ക്ലബ്ബുമായി സഹകരിച്ച് ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. ഹരിതം സഹകരണം പദ്ധതി പ്രകാരമാണ് പാട്ടത്തിനെടുത്ത 30 സെന്റ് സ്ഥലത്ത് വിദ്യാർഥികളുടെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവകൃഷി നടത്തുന്നത്. കൃഷിക്കാവശ്യമായ മുഴുവൻ സഹായവും സംഘം നൽകും. സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റെയിൻ ചാക്കോക്ക് ഗ്രോ ബാഗ് നൽകികൊണ്ട് സംഘം പ്രസിഡണ്ട് സി.ഒ.ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘം ഭരണസമിതി അംഗങ്ങളായ എം സേതുമാധവൻ, ബിന്ദു അശോകൻ, എസ് സുമ ദേവി, ടി കെ രാജു, എ.എ.റപ്പായി, അധ്യാപകരായ ടി.വി. റോസിലി, ജെയിംസ് പല്ലിശ്ശേരി, സംഘം സെക്രട്ടറി പ്രിറ്റിമോൾ ടോം എന്നിവർ പങ്കെടുത്തു.
[mbzshare]