പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ.

adminmoonam

പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനാ പ്രസിഡണ്ട് വിൽസൻ ആന്റണി, സെക്രട്ടറി വി.എം. അനിൽ, ട്രഷറർ എം.മധു എന്നിവർ സംസാരിച്ചു. നേരത്തെ നടന്ന മാർചിന് സുരേഷ്,പി.എ.സജീവൻ, അജിത പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News