പത്തനംതിട്ട ജില്ലാ പോലീസ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ പോലീസ് സൊസൈറ്റിയുടെ പുതിയ കെട്ടിടവും വാര്‍ഷിക പൊതുയോഗവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെയും KPHCS ന്റേയും കുടുംബ ക്ഷേമ പദ്ധതികളുടേയും വിതരണവും മന്ത്രി നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ജില്ലാ പോലീസ് ചീഫ് ആര്‍. നിശാന്തിനി ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ അഡിഷണല്‍ എസ്.പി.എന്‍ രാജന്‍ വിതരണം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ഇ. നിസാമുദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. അനീഷ് സ്വാഗതവും ഭരണസമിതി അംഗം പി.പി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ജി. കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. സുധാകരന്‍ പിള്ള, പത്തനംതിട്ട ഡി.വൈ.എസ്.പി. കെ. സജീവ്, കേരള ബാങ്ക് ഡയറക്ടര്‍ എസ്. നിര്‍മലാ ദേവി, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.ജി സദാശിവന്‍, ജില്ലാ സെക്രട്ടറി കെ.ബി അജി, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി. സക്കറിയ, കെ.പി എച്ച്.സി.എസ് ഭരണസമിതി അംഗം ഐ. ഷിറാസ് തുടങ്ങിയവര്‍ സംസാരിച്ചു. കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ ഇന്‍ഷുറന്‍സ് തുകയും സൊസൈറ്റിയുടെ ഇന്‍ഷുറന്‍സ് തുകയും മരണമടഞ്ഞ പോലീസുദ്യോഗസ്ഥന്റെ കുടുംബത്തിന് മന്ത്രി കൈമാറി.