പഠന ക്യാമ്പ് നടത്തി
കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയും വനിതാ ഫോറം ജില്ലാ ഘടകവും സംയുക്തമായി ജില്ലയിലെ വനിത ജീവനക്കാര്‍ക്കായി,’സംഘടന ഇന്നലെ, ഇന്ന്, നാളെ’ ‘വൈകാരികതയും വിവേചന ബുദ്ധിയും’ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ക്യാമ്പില്‍ സംഘടിപ്പിച്ചു. കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
അശോകന്‍ കുറുങ്ങപ്പള്ളി സംസ്ഥാന വനിതാ ശിശുക്ഷമ വകുപ്പ് പരിശീലകന്‍ സിദ്ധാര്‍ത്ഥ് വിജയ് എന്നിവര്‍ പഠന ക്യാമ്പിന് നേതൃത്വം നല്‍കി. വനിതാ ഫോറം സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജി.കെ. നായര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി. കെ വിനയകുമാര്‍, ഇ ഡി സാബു, എം.ആര്‍ സാബുരാജന്‍, സന്തോഷ് കെ.കെ, ബിനു കാവുങ്കല്‍, ശ്രീകല സി, ശോഭ.പി,എസ്. നാഥ്, ബിന്ദു പി. സ്‌കറിയ, മനു പി കൈമള്‍, സൗമ്യ സനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.