നെല്ലിമൂട് പ്രഭാകരനെ ആദരിച്ചു

moonamvazhi

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ ദീര്‍ഘകാല സേവനത്തിന് നെല്ലിമൂട് പ്രഭാകരനെ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആദരിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ ഉപഹാരം നല്‍കി. 1978 ല്‍ നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, 1995 ല്‍ കേരള റവന്യൂ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് ഹൗസിങ് സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. 1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ച നെല്ലിമൂട് വനിതാ സഹകരണ സംഘത്തിന്റെ സ്ഥാപകനും കഴിഞ്ഞ 25 വര്‍ഷമായി നേതൃത്വ പരമായ ചുമതലകളും നിര്‍വഹിച്ചു സംസ്ഥാനത്തെ ഏറ്റവും മികച്ച സംഘമായി വളര്‍ത്തി. ഇപ്പോള്‍ നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ്.

മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ. രാജ്മോഹന്‍, ജോയിന്റ് രജിസ്ട്രാര്‍ നിസാമുദീന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ബി.എസ്. ചന്തു, അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രമീള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News