നെല്ലിമൂട് പ്രഭാകരനെ ആദരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍, മുന്‍ ഭരണസമിതി അംഗമായിരുന്ന മിസലെനിയസ് സഹകരണ സംഘങ്ങളുടെ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരനെ ആദരിച്ചു. ആന്‍സലന്‍ എം.എല്‍.എ പൊന്നാടയണിയിച്ചു.
ബാങ്ക് പ്രസിഡന്റ് എം. പൊന്നയ്യന്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി വി. സുധാകരന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ബി. എസ്. ചന്തു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി. കെ. രാജ്‌മോഹന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി. കെ. അവനീന്ദ്ര കുമാര്‍, ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ജി. ബാബു എന്നിവര്‍ പങ്കെടുത്തു.