നൂറിലധികം ബ്യൂട്ടീഷൻസിന്റെ നേതൃത്വത്തിൽ കോഴിക്കോട് വിബിക്സ് ബുട്ടീക് തുറന്നു.

adminmoonam

നൂറിലധികം വനിതാ ബ്യൂട്ടീഷൻസ് നേതൃത്വം നൽകുന്ന ബ്യൂട്ടിപാർലർ കോഴിക്കോട് പ്രവർത്തനം തുടങ്ങി. കോഴിക്കോട് ജില്ലാ വനിതാ ബ്യൂട്ടീഷൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് നൂറിലധികം മെമ്പർമാരുടെ പരിചയവും കഴിവും അനുഭവസമ്പത്തും കൂട്ടിയിണക്കി സൗന്ദര്യ ലോകത്ത് പുതിയ ആശയത്തിന് തുടക്കമിടുന്നത്. കോഴിക്കോട് ആനിഹാൾ റോഡിലെ സൊസൈറ്റി ഓഫീസിനോട് ചേർന്നാണ് പാർലർ പ്രവർത്തിക്കുന്നത്. പാർലറിന്റെ ഉദ്ഘാടനം എത്തിഹാദ് എയർവെയ്സ് കോഴിക്കോട് മാനേജറും എം.വി.ആർ കാൻസർ സെന്റർ ഭരണസമിതി അംഗവുമായ അഞ്ജു നായർ നിർവഹിച്ചു.

സംഘം പ്രസിഡണ്ട് പ്രമീള രാജൻ അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് മാനേജർ പി.പി. ഫൗസിയ, മൂന്നാംവഴി മാനേജർ ദീപാ കെ.അരവിന്ദാക്ഷൻ, സംഘം ഭരണസമിതി അംഗങ്ങളായ ശുഭശ്രീ, ടെസ്സി, സെക്രട്ടറി സുനിതാ പ്രേമ്നായിക് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡയറക്ടർമാരും മെമ്പർമാരും സഹകാരികളും ഈ മേഖലയിലുള്ളവരും പങ്കെടുത്തു. സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും സഹകരണ സ്ഥാപനമായ വിബിക്സിൽ പ്രത്യേക കിഴിവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News