നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കണം സി. ഇ.ഒ.

Deepthi Vipin lal

നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു കൊണ്ട് നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരുടെ ശമ്പളം 2016 ല്‍ പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ശമ്പളം പരിഷ്‌ക്കരിച്ചപ്പോള്‍ നിലവിലുള്ള ശമ്പള സ്‌കെയിലിന് സമാനമായി പുതിയ സ്‌കെയില്‍ അനുവദിക്കുന്നതിന് പകരം 2015 ഉത്തരവിലെ സ്‌കെയിലിന് സമാനമായ സ്‌കെയിലാണ് അനുവദിച്ചിട്ടുള്ളത്. നീതി മെഡിക്കല്‍ സ്റ്റോറുകളിലെ ഫാര്‍മസിസ്റ്റ് , സെയില്‍സ് മാന്‍ തസ്തികകളുടെ ശമ്പളം പുനര്‍ നിര്‍ണ്ണയിക്കണമെന്നാവശ്യപ്പെട്ട് സി ഇ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലിയാണ് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News