നാളികേര സംഭരണം: പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘങ്ങളുടെ യോഗം ജനുവരി 6 ന്
നാളികേര സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി മനസ്സിലാക്കാനും സഹകരണ സംഘങ്ങള്‍ മുഖേന നാളികേര സംഭരണം കാര്യക്ഷമമായി നടത്താനും വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി പ്രാഥമിക കാര്‍ഷിക സഹകരണ
സംഘങ്ങളുടെ ഓണ്‍ലൈന്‍ യോഗം 2023 ജനുവരി 6 ന് വൈകിട്ട് 3.30 ന് ചേരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ഇപ്പോള്‍ നാളികേര സംഭരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതും പുതുതായി താല്പര്യമുള്ളതുമായ സംഘങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാം.
നാളികേര സംഭരണ കേന്ദ്രങ്ങളില്ലാത്തതു മൂലം കേര കര്‍ഷകര്‍ക്ക് കൊപ്ര സംഭരണ പദ്ധതിയുടെ പ്രയോജനം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് എം.കെ. രാഘവന്‍ എം.പി അയച്ച കത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു യോഗം ചേരാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. ഇനിയുളള വര്‍ഷങ്ങളില്‍ കൃഷി, സഹകരണ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി കൊപ്ര സംഭരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി തന്റെ കത്തില്‍ ആവശ്യപ്പെട്ടു. അങ്ങിനെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി കൊപ്ര സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പൊതു വിപണിയിലേക്കാള്‍ വില ലഭിക്കും. ഇത് നാഫെഡ് വഴി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയും ചെയ്യും- എം.പി അഭിപ്രായപ്പെട്ടു.
[mbzshare]