നഷ്ടത്തില്‍ നിന്ന് കരകയറിയ നാഗാലാണ്ട് ബാങ്കിനെ നബാര്‍ഡ് അഭിനന്ദിച്ചു
നഷ്ടത്തില്‍ നിന്ന് കരകയറിയ നാഗാലാണ്ട് സംസ്ഥാന സഹകരണ ബാങ്കിനെ നബാര്‍ഡ് അഭിനന്ദിച്ചു. ഈയിടെ പുറത്തിറക്കിയ സഹകരണ ബാങ്കുകളുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ നാഗാലാണ്ട് ബാങ്കിന്റെ കടം മുഴുവന്‍ നികത്തിയ കാര്യം നബാര്‍ഡ് ചൂണ്ടികാട്ടിയിരുന്നു.
2019-20 സാമ്പത്തിക വര്‍ഷം 21 ബ്രാഞ്ചുകളും 6,796.33 ലക്ഷം രൂപയുടെ ഓഹരി മൂലധനവുമാണ് നാഗാലാണ്ട് സംസ്ഥാന സഹകരണ ബാങ്കിന് ഉള്ളത്. 2,513.21 ലക്ഷം രൂപയാണ് ബാങ്കിന്റെ കരുതല്‍ ധനവും മറ്റ് ഫണ്ടുകളും. ബാങ്കിന്റെ മൊത്തം നിക്ഷേപം 93,815.45 ലക്ഷം രൂപയാണ്. 7,300.52 ലക്ഷം രൂപയാണ് നബാര്‍ഡില്‍ നിന്ന് വായ്പയെടുത്തിരുന്നത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 22 കോടി രൂപ പ്രവര്‍ത്തന ലാഭവും 12 കോടി രൂപയുടെ അറ്റാദായവും ബാങ്ക് നേടി. നബാര്‍ഡ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം എന്‍.പി.എ. 13.73 ശതമാനമാണ്.
2019-20 കാലയളവില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് 358 പേജുള്ള റിപ്പോര്‍ട്ടാണ് നബാര്‍ഡ് പുറത്തുവിട്ടത്. സംസ്ഥാന സഹകരണ ബാങ്കുകളുടെ മൊത്തം നഷ്ടം 471 കോടിയില്‍ നിന്ന് 1,232 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഗോവ, മണിപ്പൂര്‍, പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, കേരളം എന്നിവിടങ്ങളിലെ സംസ്ഥാന സഹകരണ ബാങ്കുകളാണ് 2019-20 ല്‍ നഷ്ടത്തിലായത്.