നയത്തിനൊപ്പം വഴിയും തെളിയണം
സഹകരണ മേഖലയെ എങ്ങനെ പരിഗണിക്കണമെന്ന ആശയക്കുഴപ്പ മാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. സംഘം രൂപവത്ക രണം മൗലികാവകാശമായി ഭരണഘടന ഉറപ്പുനല്‍കുമ്പോ ള്‍ത്തന്നെ നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. സ്വതന്ത്രവും ജനാധിപത്യപര വുമായ സ്വയംഭരണസ്ഥാപനമെന്ന പരിഗണന നല്‍കുമ്പോള്‍ത്തന്നെ അത ത് കാലത്തെ സര്‍ക്കാരുകള്‍ അധികാരം പ്രയോഗിക്കലും ഭരണസ മിതി പിരിച്ചുവിടലും നടത്തുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിന് ഒരു സഹകരണ നയം തയാറാക്കുന്നത്. സഹകരണ കോണ്‍ഗ്രസില്‍ അവ തരിപ്പിച്ച കരട് നയത്തിലെ നിര്‍ദ്ദേശങ്ങള്‍ പലതും പ്രായോഗിക തല ത്തില്‍ കൊണ്ടുവരുന്നതാണോയെന്ന സംശയമുണര്‍ത്തുനന്നുണ്ട്. കരട് നയ ത്തിലെ ഉദ്ദേശ്യലക്ഷ്യത്തില്‍ പറയുന്ന ഒന്നാമത്തെ കാര്യംതന്നെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായും സ്വയംഭരണാവകാശം നിലനിര്‍ത്തി ക്കൊണ്ടും പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുക എന്നതാണ്. ഈ ലക്ഷ്യം പാലിക്കുകയാണെങ്കില്‍ കേരളബാങ്കിന്‍റെ രൂപവത്കര ണം പോലും പ്രതിസന്ധിയിലാകും. 14 ജില്ലാസഹകരണ ബാങ്കുക ളിലെയും അംഗങ്ങളെയും ജീവനക്കാരെയും ഇടപാടുകാരെയും സംശയ ത്തിന്‍റെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തിയുള്ള സ മീപനമാണ് കേരളബാങ്കിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനി ന്നുണ്ടാകുന്നത്. സ്വയംഭരണാധികാരവും സുതാര്യതയും തള്ളുന്നതാണ് ഈ സമീപനം.
സഹകരണ മേഖലയുടെ ശക്തിയും സ്വാധീനവും ഒരുസമൂഹ ത്തെ മാറ്റാന്‍ പര്യാപ്തമാണെന്ന് നയം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഈ മേഖലയ്ക്ക് അര്‍ഹമായ ബജറ്റ് വിഹിതമോ പദ്ധതി നിര്‍ദ്ദേശമോ ഉണ്ടാകുന്നുമില്ല. സര്‍ക്കാരിന്‍റെ പദ്ധതി നിര്‍വഹണ ഏജന്‍സിയായി സഹക രണ സംഘങ്ങളെ മാറ്റുമെന്ന് നയം നിര്‍ദ്ദേശിക്കുമ്പോള്‍ പദ്ധതിപങ്കാ ളിത്തത്തിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് നിലനില്‍ക്കുകയാണ്. പല വകുപ്പുകളിലായി ചിതറിക്കിടക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പര സ്പരം സഹായം ഉറപ്പാക്കി മുന്നേറാനുള്ള സാഹചര്യം പോലുമില്ല. എന്നാല്‍, സര്‍ക്കാരിന്‍റെ ഏത് അടിയന്തരഘട്ടത്തിലും സഹായം നല്‍കാന്‍ കഴിയുന്നത് സഹകരണ മേഖലയ്ക്കാണ്. ക്ഷേമപെന്‍ഷനുകളുടെ വിതരണം ഏറ്റെടുത്തു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങാ തിരിക്കാന്‍ സാമ്പത്തിക സഹായം നല്‍കി. നെല്ല് സംഭരണം ഏറ്റെടുത്ത് കര്‍ഷകര്‍ക്കൊപ്പം നിന്നു. ഇതിന്‍റെയൊക്കെ ഗുണഭോക്താവ് സര്‍ക്കര്‍ കൂ ടിയാണ്. എന്നിട്ടും, സഹകരണ മേഖലയുടെ വികസനത്തിനും വ്യാ പനത്തിനും കാര്യമായ പദ്ധതിയോ ഫണ്ടോ ഇല്ല. കര്‍ഷകര്‍ക്ക് കിട്ടുന്ന സര്‍ ക്കാര്‍ സഹായം, കാര്‍ഷിക മേഖലയിലെ സംഘങ്ങള്‍ക്ക് കൂടി നല്‍കാനാ കണം. സഹകരണ മേഖലയിലെ കൂട്ടായ്മയെ പദ്ധതികളില്‍നിന്ന് അ യിത്തം കല്‍പി ച്ച് മാറ്റിനിര്‍ത്തുന്ന രീതിയും മാറ്റണം. അതിനാല്‍, സഹകരണത്തിന് നയം മാത്രം പോര, അതിന്‍റെ ലക്ഷ്യത്തിലെത്താനുള്ള വഴികൂടി തെളിയണം.
[mbzshare]