നടക്കുതാഴ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു
കോഴിക്കോട് നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്കും കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റുമായി സഹകരിച്ച് ‘തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണം- പ്രദേശിക വികസനത്തിന് ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്ന സെമിനാര്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.എം. ഡയരക്ടര്‍ എം.പി. ശശികുമാര്‍, കൃഷി വിജ്ഞാന്‍ കേന്ദ്രം ഡയരക്ടര്‍ ജയചന്ദ്രന്‍, അഭിലാഷ്, പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പി.കെ. ദിവാകരന്‍, അഡ്വ. ഐ മൂസ, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ.സി. മനോജ് സ്വാഗതവും ബാങ്ക് ഡയരക്ടര്‍ കെ. അജയകുമാര്‍ നന്ദിയും പറഞ്ഞു.