ദേശീയ സഹകരണ നയം: സമിതിയില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ടു പേര്‍കൂടി

moonamvazhi
ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള സമിതിയില്‍ ഒരു വനിതയടക്കം രണ്ടുപേരെക്കൂടി നിയോഗിച്ചു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഇതോടെ 49 അംഗങ്ങളായി. സമിതിയില്‍ ഒറ്റ വനിതപോലും ഉള്‍പ്പെടാഞ്ഞതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

നബാര്‍ഡ് ചെയര്‍മാന്‍ ശുചീന്ദ്ര മിശ്ര, രാജസ്ഥാനിലെ ഉദയ്പൂര്‍ ധൂത്ത് ഉല്‍പ്പാദന്‍ സഹകാരി സംഘ് ചെയര്‍പേഴ്‌സന്‍ ഡോ. ഗീതാ പട്ടേല്‍ എന്നിവരെയാണു പുതുതായി സമിതിയിലുള്‍പ്പെടുത്തിയത്. 16 വര്‍ഷത്തിലധികമായി ഗീതാ പട്ടേല്‍ സംഘം ചെയര്‍പേഴ്‌സനാണ്.

ദേശീയ നയരൂപവത്കരണ സമിതിയുടെ ആദ്യയോഗം ഒക്ടോബര്‍ മൂന്നിനു പുണെയില്‍ ചേര്‍ന്നിരുന്നു. ആദ്യയോഗം കഴിഞ്ഞു മൂന്നു മാസത്തിനകം ദേശീയ സഹകരണനയത്തിന്റെ കരട് തയാറാക്കണമെന്നാണു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.