ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്കിന് അവാര്‍ഡ്

moonamvazhi

നാഷണല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് സമ്മിറ്റ് & എഫ്.സി.ബി.എ 2022 അവാര്‍ഡ് ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്കിന് ലഭിച്ചു. ദേശീയ തലത്തില്‍ പ്രൈമറി കോ.ഓപ്പറേറ്റീവ് ബാങ്ക് വിഭാഗത്തില്‍ ബെസ്റ്റ് പെയ്മെന്റ്, ബെസ്റ്റ് മൊബൈല്‍ ആപ്പ്, ബെസ്റ്റ് ഫിന്‍ടെക് ഇനിഷ്യേറ്റീവ് എന്നീ മൂന്ന് കാറ്റഗറികളിലായാണ് അവാര്‍ഡുകള്‍ ലഭിച്ചത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് മുന്‍ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയും, കോ.ഓപ്പറേറ്റീവ് പോളിസി ഡ്രാഫ്റ്റ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് പ്രഭു ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിസര്‍വ്വ് ബേങ്ക് ഡയറക്ടര്‍ സതീഷ് മറാത്ത യില്‍ നിന്നും ബാങ്ക് ചെയര്‍മാന്‍ എ.വി.വിശ്വനാഥന്‍, ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബേബി സരോജം, ഡയറക്ടര്‍മാരായ ടി.രാധാകൃഷ്ണന്‍, ഭാഗീരഥി.കെ, ജയസുധ.പി, കനകലത.പി.പി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു.എ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News