തേവലക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ പടിഞ്ഞാറ്റക്കര ശാഖ തുറന്നു

moonamvazhi

തേവലക്കര ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ പടിഞ്ഞാറ്റക്കര ശാഖ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

ലോക്കര്‍, ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ നിര്‍വഹിച്ചു. മെറിറ്റ് അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം എസ് സോമനും മികച്ച കര്‍ഷകരെ ആദരിക്കല്‍ പന്മന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ യൂസഫ്കുഞ്ഞും നിര്‍വഹിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം അബ്ദുല്‍ ഹലിം ആദ്യ നിക്ഷേപം സ്വീകരിച്ചു. ആദ്യ വായ്പാവിതരണം കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ഓഡിറ്റ്) എസ് ഹാരീസ് നിര്‍വഹിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരന്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ആദരിച്ചു. ചികിത്സാസഹായ വിതരണം സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ രവീന്ദ്രനും മുന്‍ മാനേജിങ് ഡയറക്ടറെ ആദരിക്കല്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഐ ഷിഹാബും നിര്‍വഹിച്ചു.

കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ടി ആര്‍ ഹരികുമാര്‍ ജിഡിസിഎസ് ആദ്യ തവണ സ്വീകരിച്ചു. ചവറയിലെ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കോലത്ത് വേണുഗോപാല്‍, പ്രൊഫ. എല്‍ ജസ്റ്റസ്, എന്‍ ബലരാജന്‍, എന്‍ ആര്‍ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ അഷ്‌റഫ്, ടി എ തങ്ങള്‍, മാമ്പുഴ ശ്രീകുമാര്‍, സി എസ് മോഹന്‍കുമാര്‍, മോഹന്‍ കോയിപ്പുറം, ടി ദിവാകരന്‍പിള്ള, എം എ റഷീദ്, തേവലക്കര സുരേഷ്, കെ മോഹനക്കുട്ടന്‍, വി മധു, രാജീവന്‍, എം ഷൗക്കത്ത്, വി അനില്‍ എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗം പി ബി ശിവന്‍ പതാക ഉയര്‍ത്തി. ബാങ്ക് പ്രസിഡന്റ് ആര്‍ രാമചന്ദ്രന്‍പിള്ള സ്വാഗതവും ബാങ്ക് മാനേജിങ് ഡയറക്ടര്‍ എസ് രാധാമണി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News