തിരിച്ചറിയല്‍ കാര്‍ഡിനൊപ്പമുള്ള ലാന്‍യാര്‍ഡുകള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതു സര്‍ക്കാര്‍ വിലക്കി
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം വിതരണം ചെയ്യുന്ന ലാന്‍യാര്‍ഡുകള്‍ ( ചരട് ) പൊതുവിപണിയില്‍ വില്‍ക്കുന്നതു സര്‍ക്കാര്‍ വിലക്കി. ഇത്തരത്തിലുള്ള അനധികൃത വില്‍പ്പന പോലീസ് തടയുകയും അവ പിടിച്ചെടുത്തു വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം വിതരണം ചെയ്യേണ്ട ലാന്‍യാര്‍ഡുകള്‍ അതതു വകുപ്പുകളോ സ്ഥാപനങ്ങളോ ചുമതലപ്പെടുത്തുന്ന സ്ഥാപനം വഴി മാത്രമാണു അച്ചടിക്കേണ്ടതെന്നും അവ ജീവനക്കാര്‍ക്കു നേരിട്ടു വിതരണം ചെയ്യണമെന്നും പൊതുഭരണ ( ഏകോപനം ) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
വകുപ്പ് നേരിട്ടു വിതരണം ചെയ്യാത്ത ലാന്‍യാര്‍ഡുകള്‍ ഇനി മുതല്‍ ജീവനക്കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.