താമരശ്ശേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മെഗാ ലോണ്‍ മേള നടത്തി
താമരശ്ശേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മെഗാ ലോണ്‍ മേള നടത്തി. പുതുപ്പാടി ഈങ്ങാപ്പുഴ വൈ എം സി എ ഹാളില്‍ നടന്ന മേള പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ കുറുമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. മേളയില്‍ നബാര്‍ഡിന്റെയും സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെയും വിവിധതരം വായ്പകളെ സംബന്ധിച്ച് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് കോഴിക്കോട് മേഖലാ മാനേജര്‍ ഇ എസ് രാമകൃഷ്ണന്‍ കൃഷി ഓഫീസര്‍ ഹണി ജോര്‍ജ്ജ് സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍ പ്രേമദാസന്‍ മാനേജര്‍ ബിജീഷ് എന്നിവര്‍ വിശദീകരിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാറ്റിീഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല ഒ.എം, ബ്ലോക്ക് പഞ്ചായത്തംഗം ബുഷറ ഷാഫി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു, രാധ.കെ, പുതുപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ടി.എ.മൊയ്തീന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഈങ്ങാപ്പുഴ യൂണിറ്റ് പ്രസിഡണ്ട് ബി.മൊയ്തീന്‍ കുട്ടി,ഡയറക്ടര്‍മാരായ ഷിജി ആന്റണി, ബെന്നി ബി.ആര്‍, രാധ.പി, സുനീറ.പി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് മുഹമ്മദ് ഷബീര്‍ സ്വാഗതവും ഡയറക്ടര്‍ ടി.സി.വാസു നന്ദിയും പറഞ്ഞു.