തളി ഇ.എം.എസ് കോ.ഓപ്പറേറ്റീവ് ട്രെയിനിങ്ങ് സെന്ററിൽ അനുമോദനവും ആദരവും.

adminmoonam

കോഴിക്കോട് തളി ഇ.എം.എസ് കോ.ഓപ്പറേറ്റീവ് ട്രെയിനിങ്ങ് സെന്റർ 2018-19 വർഷത്തെ ജെ.ഡി സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിക്കുകയും അദ്ധ്യാപകരെ പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു. ജെ.ഡി.സി. പ്രിൻസിപ്പൽ ഹരീഷ് കുമാർ അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ ജെ.ഡി.സി. പ്രിൻസിപ്പൽ ജലജ മുഖ്യാഥിതിയായിരുന്നു.

അധ്യാപകരായ സുബ്രഹ്മണ്യൻ,ഷാജി,സിന്ധു, എന്നിവർ ആശംസകൾ നേർന്നു. ജെ.ഡി.സി . മുൻ വിദ്യാർത്ഥികളായിരുന്ന ഷാജി നിലമ്പൂർ, അജീഷ്,ശിശിര,തോമസ്,നിധീഷ്,ബിനു,സുനിൽ,വിജയരാജ്,ഷൈലജ,സ്മിത എന്നിവർ സംസാരിച്ചു. യോഗത്തിൽവിനീഷ് കെ.പി. അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News