ജില്ലാ സഹകരണ ബേങ്ക് ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കി:
കാലാവധി കഴിഞ്ഞ് മൂന്ന് വർഷത്തോളമായ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, 16% ഡി. എ. കുടിശ്ശിക അനുവദിക്കുക, പാർട് ടൈം സ്വീപ്പർമാരുടെ പ്രമോഷൻ അനുപാതം ഉയർത്തുക, മലപ്പുറം ജില്ലാ ബേങ്കിനെ കേരളാ ബാങ്കിൽ ഉൾപ്പെടുത്തുക, തടഞ്ഞുവച്ച പ്രമോഷനുകൾ അനുവദിക്കുക, കേരളാ ബാങ്കിലെ കേഡർ സംയോജനം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജില്ലാ ബേങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി സംസ്ഥാനത്തെ മുഴുവൻ ജില്ലാകേന്ദ്രങ്ങളിലും പണിമുടക്ക് സമരം നടത്തി.ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് കോൺഗ്രസ്(AIBEA) ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് യൂനിയൻ(HMS) എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പണി മുടക്ക് നടത്തിയത്.പണിമുടക്കിയ ജീവനക്കാർ ജില്ലാ സഹകരണ ബേങ്ക് ഹെഡ് ഓഫീസിന് മുമ്പിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
കണ്ണൂരിൽ സി.ജെ.ജോൺ അധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഉപേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. തിരുവന്തപുരത്തു എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ സമരം ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അൻസാരി സമരം ഉദ്ഘാടനം ചെയ്തപ്പോൾ പത്തനംതിട്ടയിൽ ഐ.എൻ.ടി.യു.സി നേതാവും എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ തോട്ടുവ മുരളിയാണ് സമരം ഉദ്ഘാടനം ചെയ്തത്. കോട്ടയത്ത് എംപ്ലോയിസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കുഞ്ഞ് ഇല്ലമ്പള്ളിയും ആലപ്പുഴയിൽ മുൻ ഡി.സി.സി പ്രസിഡണ്ട് എ. എ.ഷുക്കൂറും എറണാകുളത്ത് എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസനും തൃശ്ശൂരിൽ ഡി.സി.സി വൈസ് പ്രസിഡണ്ട് ജോസ് വള്ളൂരും മലപ്പുറത്ത് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ അബ്ദുൽ റഹ്മാനും സമരം ഉദ്ഘാടനം ചെയ്തു. പാലക്കാട് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തപ്പോൾ കോഴിക്കോട് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. പ്രദീപ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിൽ എംപ്ലോയീസ് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി പി രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. കാസർകോട് ജില്ലയിലെ സമരം എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.എസ്.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ മകന്റെ മരണത്തെ തുടർന്ന് പ്രത്യക്ഷ സമരം ഇന്ന് ഒഴിവാക്കി.
.