ജപ്തി നടപടികളോടുള്ള സർക്കാർ നിസ്സഹകരണം ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നു.

adminmoonam

കാർഷികേതര വായ്പകളിൽ പോലും നടപടി എടുക്കാൻ സാധിക്കാതെ കുഴയുകയാണ് ബാങ്കുകൾ. കുടിശ്ശികയുള്ള വായ്പകളിൽ മേൽ ജപ്തി തുടങ്ങുന്നതിന് തടസ്സം ഇല്ലെങ്കിലും സംസ്ഥാനസർക്കാർ ജപ്തി നടപടികളോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജപ്തി നടപടി റവന്യൂ ഉദ്യോഗസ്ഥരുടെയും ലോക്കൽ പോലീസിന്റെയും സഹായത്തോടെ മാത്രമേ സാധ്യമാകൂ. ഇത്തരം കാര്യങ്ങളിൽ സർക്കാർ നിസ്സഹകരണം തുടരുന്നതാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്.

കർഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുകയും ഡിസംബർ 31 വരെ നീട്ടണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ഇതുവരെയും റിസർവ്ബാങ്ക് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാങ്കിന് നടപടിയെടുക്കാതെ മറ്റുമാർഗങ്ങൾ ഇല്ലാതാവുകയാണ്. റിസർവ് ബാങ്ക് അനുമതിയില്ലാതെ ബാങ്കുകൾക്ക് മൊറട്ടോറിയം കാലാവധി നീട്ടാനും ആകില്ല. കിട്ടാക്കടം വർദ്ധിക്കുന്നതാണ് ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
ഇതിനിടെ സർഫാസി നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടിയും സഹകരണ ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ബാങ്കുകളിലെ അവധി ബാക്കിയും എൻ.പി.എ യും നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്ന സർഫാസിയിൽ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് സഹകരണ ബാങ്കുകളെ നഷ്ടത്തിൽ ആക്കുന്നു.

വായ്പ തിരിച്ചടയ്ക്കാൻ പ്രാപ്തിയുള്ളവരിൽ നിന്നും പണം അടപ്പിക്കാൻ ആവശ്യമായ സമീപനം ഉണ്ടാകണന്ന് pacs അസോസിയേഷൻ ആവശ്യപ്പെട്ടു. ഒപ്പം വായ്പാ തിരിച്ചടവ് മുടക്കുന്നവരുടെ കാര്യത്തിൽ സർക്കാർ ഒരു നയപരമായ തീരുമാനം വേഗം എടുക്കണമെന്നും അല്ലാത്തപക്ഷം സഹകരണ ബാങ്കുകളെ അത് വല്ലാതെ തളർത്തുമെന്നും pacs അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് മൂന്നാംവഴി യോട് പറഞ്ഞു. ജപ്തി അല്ലാതെ വേറെ മാർഗ്ഗമില്ല. എന്നാൽ ജപ്തി ചെയ്യുമ്പോൾ ഇപ്പോഴത്തെ സാമൂഹ്യ പശ്ചാത്തലത്തിലെ സോഷ്യൽ മീഡിയ, അതിന് ദുർവ്യാഖ്യാനങ്ങൾ നൽകുന്നതുവഴി ഉദ്യോഗസ്ഥർ ജപ്തിക്കു മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൊറട്ടോറിയം കാലാവധി ഇന്നവസാനിക്കുമ്പോൾ കൃഷിക്ക് വായ്പയെടുത്ത സംസ്ഥാനത്തെ ഏകദേശം 75 ലക്ഷം പേരിൽ ഭൂരിഭാഗംപേരും പുന ക്രമീകരണത്തിന് അപേക്ഷ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവർക്ക് മോറട്ടോറിയത്തിന്റെ ഒരു നേട്ടവും ലഭിക്കാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News