ചെങ്കളയിലും തണ്ണിത്തോടും കര്‍ഷകസേവനകേന്ദത്തിന് എന്‍..സി.ഡി.സി. സഹായം
കാര്‍ഷികമേഖയില്‍ അടിസ്ഥാന സൗകര്യമെച്ചപ്പെടുത്തുന്നതിനുള്ള കാര്‍ഷിക വായ്പ സംഘങ്ങളുടെ പദ്ധതിക്ക് എന്‍.സി.ഡി.സി. സഹായം. ചെങ്കള സര്‍വീസ് സഹകരണ ബാങ്കിനും തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിനുമാണ് സഹായം. രണ്ടു ബാങ്കുകളുടെയും പ്രവര്‍ത്തന പരിധിയില്‍ കര്‍ഷകസേവനകേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.
ചെങ്കള ബാങ്കിന് 30 ലക്ഷം രൂപ മാര്‍ജിന്‍ മണിയായാണ നല്‍കുന്നത്. കര്‍ഷക സേവന കേന്ദ്രമൊരുക്കുന്നതിന് പണം അനുവദിക്കാമെന്ന് മാര്‍ച്ചില്‍ എന്‍.സി.ഡി.സി. ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നനല്‍കണമെന്ന് കാണിച്ച് ഏപ്രില്‍ 12ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 30 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.
തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലുള്ള കര്‍ഷക സേവന കേന്ദ്രം വിപൂലീകരിക്കുന്നതിനാണ് സഹായം. 25 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചുള്ളത്. കാര്‍ഷിക വായ്പ സംഘങ്ങളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി എന്‍.സി.സി.ഡി. കൂടുതല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. കര്‍ഷക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നബാര്‍ഡാണ് പ്രധാനമായും ഫണ്ട് അനുവദിച്ചിരുന്നത്. ഇപ്പോള്‍ എന്‍.സി.ഡി.സി. കൂടി അത്തരം പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ട്.