ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ അന്താരാഷ്ട്ര യാത്രകള്‍ക്ക് തുടക്കം
അന്താരാഷ്ട്ര വിനോദ യാത്രകള്‍ക്ക് തുടക്കമിട്ട് തിരുവനന്തപുരം ടൂറിസം സഹകരണ സംഘം. തിരുനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘമാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് തുടക്കമിട്ടത്. മലയാളികള്‍ക്ക് ലോകത്ത് ഉടനീളമുള്ള ടൂറിസം ഡെസ്റ്റിനേഷനുകള്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാനുള്ള സൗകര്യം സംഘം ഒരുക്കും.
63 പേര്‍ ഉള്‍പെടുന്ന സംഘത്തിന്റെ സിംഗപ്പൂര്‍ യത്ര ഗോപിനാഥ് മുതുകാട് ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി രതീഷ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.