ചാലക്കുടി താലൂക്ക് സഹകരണ ജനാധിപത്യവേദി മാർച്ചും ധർണ്ണയും നടത്തി
സഹരണ മേഖലയെ തകർക്കുന്ന കേന്ദ്ര കേരള സർക്കാരുകളുടെ നിയമഭേദഗതികൾ ക്കെതിരെ ചാലക്കുടി താലൂക്ക് സഹകരണ ജനാധിപത്യവേദി ചാലക്കുടി പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സഹകരണ ജനാധിപത്യ വേദി ചാലക്കുടി താലൂക്ക് പ്രസിഡന്റ് വി.എ.അബ്ദുൾ കരീം, ജില്ലാ സെ കട്ടറി ഒ.എസ്. ചന്ദ്രൻ , ചാലക്കുടി നഗരസഭാ ചെയർമാൻ എബിജോർജ് എന്നിവർ സംസാരിച്ചു. ജോഷി പെരേപ്പാടൻ, എൻ.കെ. ജോസഫ്, അയ്യപ്പൻ അങ്കാരത്ത്, കെ . എൻ. സജീവൻ എന്നിവർ നേതൃത്വം നൽകി.