ഖാദിതൊഴിലാളികള്‍ക്ക് ഓണത്തിനു മുമ്പ് കുടിശ്ശിക നല്‍കും: മന്ത്രി എ.സി.മൊയ്തീന്‍
ഖാദിതൊഴിലാളികളുടെ വേതന കുടിശ്ശിക ഓണത്തിനു മുമ്പ് നല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി ഓണംബക്രീദ് മേള തൃശൂര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര സമര ചരിത്രത്തില്‍ ഖാദിക്ക് വലിയ സ്ഥാനമാണുള്ളത്. അതിനാല്‍ ഖാദിയെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്‍െ്‌റ കടമയാണ്. ഖാദിസ്ഥാപനങ്ങളെ രക്ഷിക്കുന്നത് ഖാദിതൊഴിലാളികളെ രക്ഷിക്കല്‍ കൂടിയാണ്. ഖാദി ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനാണ് ശ്രമമെന്നും യന്ത്രവല്‍ക്കരണത്തിലൂടെ തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. ഖാദി ഉല്പന്നങ്ങളുടെ റിബേറ്റിന്‍െ്‌റ കാര്യത്തില്‍ കൃത്യതവേണം. ഈ വര്‍ഷം 30 ശതമാനമാണ് റിബേറ്റ്. റിബേറ്റിന്‍െ്‌റ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആദ്യവില്‍പ്പന നടത്തി. സമ്മാന കൂപ്പണിന്റെ ആദ്യ വിതരണം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജി. എസ്., ലീഡ് ബാങ്ക് മാനേജര്‍ ആര്‍.ആര്‍. കനകാംബരന്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ധനകാര്യ ഉപദേഷ്ടാവ് ജി. ഹരികുമാര മേനോന്‍, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സെക്രട്ടറി വി. കേശവന്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ചാന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ടി.വി. കൃഷ്ണകുമാര്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ സി.കെ. കുമാരി നന്ദിയും പറഞ്ഞു.