കർഷക കടാശ്വാസത്തിന് നവംബർ 15 വരെ അപേക്ഷിക്കാം.
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചു ഉത്തരവിട്ടു. നേരത്തെ ഇത് ഒക്ടോബർ 10 ആയിരുന്നു.കർഷക കടാശ്വാസ പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ ആക്കിയത് സെപ്റ്റംബർ ആദ്യവാരത്തിലാണ്.
പതിനായിരക്കണക്കിന് അപേക്ഷകളാണ് കമ്മീഷനിൽ തീർപ്പാക്കാതെ കിടക്കുന്നത്. കടാശ്വാസം ലഭിക്കുന്നതിനുവേണ്ടി അപേക്ഷകരുടെ പ്രവാഹമാണ് സഹകരണ സംഘങ്ങളിൽ. ഇടുക്കി വയനാട് ജില്ലകളിലെ കർഷകരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾ കടാശ്വാസത്തിന് അർഹതയുണ്ട്. മറ്റു ജില്ലകളിലെ കർഷകരുടെ 2014 മാർച്ച് 31 വരെയുള്ള വായ്പകൾക്കാണ് അർഹത. അപേക്ഷകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ കമ്മീഷൻ പരമാവധി സിറ്റിംഗ് നടത്തുന്നുണ്ട്.