കാസർകോട് ജില്ലയിലെ കർണാടക അതിർത്തികളിൽ നാളെ മുതൽ സഹകരണ കൺസ്യൂമർ സ്റ്റോറുകൾ തുറക്കും.
കാസർകോട് ജില്ലയിലെ കർണാടക അതിർത്തികളിൽ നാളെ മുതൽ സഹകരണ കൺസ്യൂമർ സ്റ്റോറുകൾ തുറക്കും.സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരവും കാസറഗോഡ് ജില്ലാ കലക്ടർ നിർദ്ദേശിച്ച അതിർത്തി റോഡുകൾക്കടുത്തുമാണ് നാളെ മുതൽ കൺസ്യൂമർ സ്റ്റോറുകൾ തുറക്കുന്നതെന്ന് കാസർകോട് ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് നൗഷാദ് പറഞ്ഞു.
താഴെ കാണിച്ചിടങ്ങളിലാണ് സഹകരണ സംഘങ്ങൾ കൺസ്യൂമർ സ്റ്റോറുകൾ തുറക്കാൻ തീരുമാനിചിരിക്കുന്നത്.
തലപ്പാടി ദേശീയപാത ,തുമി നാട് റോഡ്- സ്റ്റോർ തുടങ്ങുന്ന സ്ഥലം കുഞ്ചത്തൂർ – മഞ്ചേശ്വരം സഹ: ബാങ്ക്.
അടുക്കസ്ഥല റോഡ് – സ്റ്റോർ തുടങ്ങുന്ന സ്ഥലം അടുക്ക സ്ഥല- പെർള ബാങ്ക്.
സ്വർഗ ആർളടുക്ക റോഡ്- സ്റ്റോർ തുടങ്ങുന്ന സ്ഥലം സ്വർഗ്ഗ- പെർള സഹ: ബാങ്ക്.
കുരുപദവ്റോഡ്,മുളിഗദെ റോഡ്- സ്റ്റോർ തുടങ്ങുന്ന സ്ഥലം പൈവളികെ (ഹോം ഡെലിവറി ) – പൈവളികെ ബാങ്ക്.
ബെരി പദവ് റോഡ് – സ്റ്റോർ തുടങ്ങുന്ന സ്ഥലം ബെരിപദവ് – ബായാർ സഹ: ബാങ്ക്.
ആദൂർ കൊട്ടിയാടി, പള്ളത്തൂർ, ഈശ്വരമംഗലം റോഡ്- സ്റ്റോർ തുടങ്ങുന്നത് പിടിയത്തടുക്ക – കാടകം സർവീസ് സഹകരണ ബാങ്ക്.
നാട്ടക്കൽ സുള്ള്യ പദവ് റോഡ് – കടകം അഗ്രിക്കൾച്ചറിസ്റ്റ് സഹ: സംഘം.
മാണിമൂല -സുള്ള്യ റോഡ് – കുറ്റിക്കോൽ അഗ്രി: സഹ സംഘം.
ആദൂർ -കൊട്ടിയാടി-സുള്ള്യ റോഡ് – ദേലംപാടി അഗ്രി: സഹ: സംഘം.
ഗാളിമുഖ ഈശ്വരമംഗലം ദേലംപാടി റോഡ് – ദേലംപാടി അഗ്രി: സഹ: സംഘം. എന്നീ പത്ത് സഹകരണ സംഘങ്ങളുടെ കീഴിലാണ് നാളെ മുതൽ സ്റ്റോറുകൾ ആരംഭിക്കുന്നത്.
കെദംപാടി പദവ് റോഡ്, സുങ്കദക്കട്ടമുദിപ്പ് റോഡ്- എന്നീ ഫോറസ്റ്റ് അതിർത്തി റോഡുകൾ ആരംഭിക്കുന്ന മജീർപള്ളയിൽ നിലവിൽ സിവിൽ സപൈളസ് വകുപ്പിന് കീഴിൽ മവേലി സ്റ്റോർ ഉണ്ട്.
കൂടാതെ മുള്ളേരിയ, ഹൊസങ്കടി, ബന്തടുക്ക എന്നിവിടങ്ങളിൽ സഹ: കൺസ്യൂമർ ഫെഡിന് ഔട്ട്ലറ്റുകൾ ഉണ്ടെന്നും ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.