കൺസ്യൂമർഫെഡിൽ ഇനിമുതൽ സ്റ്റേഷനറി സാധനങ്ങളും.
സഹകരണ വകുപ്പിനു കീഴിലുള്ള കൺസ്യൂമർഫെഡ് സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ സ്റ്റേഷനറിയും ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ചു. ഒപ്പം കൺസ്യൂമർഫെഡിന് സർക്കാർ ,അർദ്ധ സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുടെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവും വന്നിട്ടുണ്ട്. അതുപോലെ കൺസ്യൂമർഫെഡിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനും ടെൻഡർ വാങ്ങേണ്ടതില്ല. കൺസ്യൂമർഫെഡിലെ ഔട്ട്‌ലെറ്റുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനകീയമാക്കുന്നതിനും വേണ്ടിയാണിത്.
[mbzshare]