ക്ഷീരകര്‍ഷക കുടുംബത്തിന് ധനസഹായം നല്‍കി
ആനയടി ക്ഷീരോല്‍പാദന സഹകരണ സംഘത്തിലെ ക്ഷീരകര്‍ഷകന്റെ ആശ്രിതര്‍ക്ക് മില്‍മ നല്‍കിയ ധനസഹായം സംഘം പ്രസിഡന്റ് വി. വേണുഗോപാലക്കുറുപ്പ് കൈമാറി. ശൂരനാട് വടക്ക് ഇടയിലപ്പുര വീട്ടില്‍ വിദ്യാനന്ദന്റെ ആശ്രിത രുഗ്മിണിക്കാണ് സഹായം നല്‍കിയത്. പാലളക്കുന്ന കര്‍ഷകര്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് മില്‍മയില്‍ നിന്ന് നല്‍കുന്ന 25,000 രൂപയുടെ ധനസഹായമാണ് കൈമാറിയത്. ഭരണസമിതി അംഗങ്ങളായ സി.മോഹനന്‍ പിള്ള, പി. ബൈജു, കെ. രാജേന്ദ്രന്‍, പി. പ്രസന്നന്‍ രാജേശ്വരി സരസ്വതി ശോഭന സെക്രട്ടറി ബിനു കുമാര്‍ എന്നിവര്‍ സംസാരിച്ചു.