കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.

adminmoonam

സഹകരണ ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെയും ലോക്ക് ഡൗൺ കാലത്ത് കമ്മീഷൻ ഏജൻറുമാർക്ക് നല്കിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരേയും, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കളക്ഷൻ ഏജൻറുമാർക്ക് സ്ഥിര നിയമനത്തിൽ 25% സംവരണം പുന:സ്ഥാപിക്കുക, തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (INTUC) രജിസ്ട്രാർ ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ സുരേഷ്, ഹാരിസ് മേഖലാ ജനറൽ സെക്രട്ടറിമാരായ നിയാസ് രാജ്, അമ്പാട്ട് സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ബി ആർ എം സുനിൽ, അരുൺ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജേന്ദ്രൻ നായർ, ജോസഫ്, കല്ലിയോട് ഭുവനേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News