കോവിഡ് -19 സമ്പൂര്‍ണ ടെസ്റ്റ് ഇനിമുതൽ കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലും
കോവിഡ് -19 രോഗബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള സമ്പൂര്‍ണ ടെസ്റ്റ് നടത്താന്‍ കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐ.സി.എം.ആര്‍ ) ആണ് അനുമതി നല്‍കിയത്.
ടെസ്റ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് എം. വി. ആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ നിർവഹിക്കും. എം. വി. ആർ കാൻസർ സെന്ററിൽ തന്നെ കോവിഡ് – 19 സമ്പൂർണ്ണ ടെസ്റ്റിന് അനുമതി ലഭിച്ചതോടെകൂടി ഇവിടെ എത്തുന്ന രോഗികൾക്ക് ടെസ്റ്റ് എളുപ്പത്തിൽ ചെയ്യുന്നതിനും, പരിശോധനാഫലം വേഗം ലഭിക്കുന്നതിനാൽ വേഗത്തിൽ കാൻസർ ചികിത്സ ആരംഭിക്കുന്നതിനും സഹായകരമാകുമെന്ന് ഡോക്ടർ നാരായണൻകുട്ടി വാര്യർ പറഞ്ഞു. 4500 രൂപ ആയിരിക്കും ടെസ്റ്റിന് ഈടാക്കുക.
കോവിഡ് ടെസ്റ്റിന് അനുമതി നൽകിയ ഐ. സി. എം. ആർ നും കേരള ആരോഗ്യവകുപ്പിനും എം.വി. ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ നന്ദി അറിയിച്ചു.