കോവിഡ് : സംസ്ഥാന സർക്കാരിന്റെ1000 രൂപയുടെ സാമ്പത്തിക സഹായം ചൊവ്വാഴ്ച മുതൽ സഹകരണസംഘങ്ങൾ വഴി വിതരണം ചെയ്യണമെന്ന് രജിസ്ട്രാർ.
ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പെൻഷനോ മറ്റേതെങ്കിലും സഹായധനമോ ലഭിക്കാത്തവർക്ക് ഉള്ള സംസ്ഥാന സർക്കാരിന്റെ 1000 രൂപയുടെ ധനസഹായം വിതരണം ചൊവ്വാഴ്ച മുതൽ സഹകരണസംഘങ്ങൾ വഴി വിതരണം ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭിക്കുന്നത് വൈകിയ സാഹചര്യത്തിൽ പണം നൽകുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ചൊവ്വാഴ്ച മുതൽ ജൂൺ 6ന് കം പണം വിതരണം ചെയ്യുന്നത് പൂർത്തിയാക്കണം.
ധനസഹായം വിതരണം നടത്തുന്ന ഗുണഭോക്താക്കളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം പണം സ്വീകരിക്കുന്ന ഗൃഹനാഥൻ/ ഗൃഹനാഥ യിൽ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങണം. കുടുംബത്തിലുള്ള റേഷൻകാർഡിൽ പേരുള്ള പ്രായപൂർത്തിയായ അംഗങ്ങളുടെ പേരും ആധാർ നമ്പറും സത്യവാങ്മൂലത്തിൽ തന്നെ രേഖപ്പെടുത്തി വാങ്ങണം. മറ്റു പ്രദേശങ്ങളിൽ മാറ്റമില്ലെന്ന് രജിസ്ട്രാറുടെ ഇന്നത്തെ സർക്കുലറിൽ പറയുന്നു.