കോവിഡ് വ്യാപനം -പൂട്ടി കിടക്കുന്നതും പ്രവർത്തനം നിലച്ചതുമായ മെഡിക്കൽ കോളേജുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു കോവിഡ് ആശുപത്രിയാക്കണമെന്ന് സി.എൻ. വിജയകൃഷ്ണൻ.

adminmoonam

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൂട്ടി കിടക്കുന്നതും പ്രവർത്തനം നിലച്ചതുമായ മെഡിക്കൽ കോളേജുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു കോവിഡ് ആശുപത്രിയാക്കണമെന്ന് സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കേ ഇത്തരം സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ ഏറ്റെടുത്തോ പാട്ടത്തിനെടുത്തോ കോവിഡ് ആശുപത്രികളാക്കി വികസിപ്പിക്കുവാന്‍ ഗവണ്മന്റ് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി. എന്‍ വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വിവിധ ജില്ലകളിലുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍ ഈ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുവാന്‍ കഴിയുമാറ് വികസിപ്പിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെ കേരളത്തിന് പതിനായിരം കോടി രൂപ പ്രത്യേക സഹായമായി അനുവദിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാവറാവണം. മെഡിക്കല്‍ കോളേജുകള്‍ വികസിപ്പിക്കുന്നതോടെ നീറ്റ് പരീക്ഷയില്‍ മെറിറ്റ് സീറ്റിന് അര്‍ഹത നേടിയ മുഴുവന്‍പേര്‍ക്കും കേരളത്തില്‍ തന്നെ പഠിക്കുവാന്‍ അവസരം ലഭിക്കുമെന്ന കാര്യംകൂടി അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News