കോഴിക്കോട് ഡിസ്ട്രിക്റ്റ് മർച്ചന്റ്സ് ആന്റ് വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം തുടങ്ങി 

moonamvazhi

വ്യാപാരികളുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി കോഴിക്കോട് ഡിസ്ട്രിക്ട് മർച്ചന്റ്സ് ആന്റ് വർക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു.

ഔഷധ നിര്‍മാണ കമ്പനിയായ ആന്തസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാജി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

സാധാരണ വെൽഫയർ സൊസൈറ്റികളിൽ നിന്നും വ്യത്യസ്തമായി നിരവധി പുതിയ ബിസിനസ്സ് – സോഷ്യൽ വെൽഫയർ ആശയങ്ങൾ ഈ സൊസൈറ്റിയുടെ നിയമാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നഗരത്തിലെ കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ, കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഉച്ച ഭക്ഷണം അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ച് ജോലി ഇടങ്ങളിലെത്തിക്കുന്ന മുംബൈയിലെ ഡബ്ബാവാലാ സിസ്റ്റവും ബൈലോയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News