കോഴിക്കോട് ജില്ലാ സഹകരണാശുപത്രി സുവര്‍ണജൂബിലി: 16 ന് ആരോഗ്യസെമിനാര്‍

moonamvazhi

കോഴിക്കോട് ജില്ലാ സഹകരണാശുപത്രി സുവര്‍ണജൂബിലിയാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 ന് ആരോഗ്യസെമിനാര്‍ നടത്തുന്നു. കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകഹാളില്‍ രാവിലെ ഒമ്പതു മുതലാണു സെമിനാര്‍. പൊതുജനാരോഗ്യ വെല്ലുവിളികളും കേരളവും 21-ാം നൂറ്റാണ്ടില്‍ എന്നതാണു വിഷയം.

ജില്ലാ സഹകരണാശുപത്രി ചെയര്‍മാന്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബി. ഇക്ബാല്‍ വിഷയം അവതരിപ്പിക്കും. ഡോ. എസ്. ജയശ്രീ, ഡോ. സന്ധ്യാ കുറുപ്പ്് എന്നിവര്‍ ആശംസ നേരും. ജില്ലാ സഹകരണാശുപത്രി വൈസ് ചെയര്‍പേഴ്‌സന്‍ കെ.കെ. ലതിക സ്വാഗതവും ഡോ. അരുണ്‍ ശിവശങ്കര്‍ നന്ദിയും പറയും. പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തേ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94466 41961.

Leave a Reply

Your email address will not be published. Required fields are marked *

Latest News