കോഴിക്കോട് ജില്ലാസഹകരണാശുപത്രിക്ക് NABH അക്രഡിറ്റേഷന്‍
കോഴിക്കോട് ജില്ലാ സഹകരണാശുപത്രിക്ക് NABH ( നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് ) അക്രഡിറ്റേഷന്‍ ലഭിച്ചു.
ജില്ലാ സഹകരണാശുപത്രി സേവനത്തിന്റെ അമ്പതാണ്ടിലേക്കു കടക്കുന്ന ഈയവസരത്തില്‍ കിട്ടിയ ഈ നേട്ടം മിതമായ ചെലവില്‍ മികച്ച ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കു ഊര്‍ജമാവുമെന്നു ആശുപത്രി പ്രസിഡന്റ് പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫ് അഭിപ്രായപ്പെട്ടു.