കോഴിക്കോട് ജില്ലയിലെ സംഘം പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലന ക്യാമ്പ്

Deepthi Vipin lal

തിരുവനന്തപുരത്തെ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ( എ.സി.എസ്.ടി.ഐ ) പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ( പി.എ.സി.എസ് ) അസോസിയേഷനും ചേര്‍ന്നു കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ജൂണ്‍ 7,8 തീയതികളില്‍ പരിശീലന ക്യാമ്പ് നടത്തുന്നു. ഇതിന്റെ സംഘാടനം പാക്‌സ് അസോസിയേഷനും പഠന പ്രവര്‍ത്തനം എ.സി.എസ്.ടി.ഐ.യുമാണു നിര്‍വഹിക്കുന്നത്. കക്കാടംപൊയിലിലെ സത്താവ- ദ എവേക്കനിങ് ഗാര്‍ഡന്‍ എന്ന സ്ഥാപനത്തിലാണു പരിശീലനം.

സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളും കൈക്കൊള്ളേണ്ട മുന്‍കരുതലുകളും, നിയമവ്യവസ്ഥയില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങളും സഹകരണ മേഖലയുടെ ആശങ്കകളും, നവകേരള സങ്കല്‍പ്പവും വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടിയും നടപ്പാക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്, ഇന്‍കം ടാക്‌സ്- ജി.എസ്.ടി. നിയമങ്ങളില്‍ വന്ന മാറ്റങ്ങളും അതു സഹകരണ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സഹകരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്നീ വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. എ.സി.എസ്.ടി.ഐ. ഡയരക്ടര്‍ ഡോ. എം. രാമനുണ്ണി, മുന്‍ ഡയരക്ടര്‍ ബി.പി. പിള്ള, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഷാജന്‍ ടി.ടി, കേരള ബാങ്ക് റിസോഴ്‌സ് പേഴ്‌സന്‍ ഷാജി സക്കറിയ എന്നിവര്‍ ക്ലാസെടുക്കും. പരിശീലനക്യാമ്പില്‍ 80 പേര്‍ക്കാണു പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *

Latest News