കോഴിക്കോട് കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ഔഷധ ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

[email protected]

കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഔഷധചെടികളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു കൊണ്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു.. ബാങ്ക് ഹെഡ് ഓഫീസ് പരിസരത്തുവച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സിക്രട്ടറി ദയാനന്ദൻ കരിപ്പള്ളി സ്വാഗതം ആശംസിച്ചു. ഡയറക്ടർമാരായ കെ.കെ ദിനേശൻ, വി.പി.വാസു മാസ്റ്റർ, കോറോത്ത് ശ്രീധരൻ, കെ.കെ.നാരായണൻ മാസ്റ്റർ,KP ശ്രീധരൻ, ചീഫ് എക്കൗണ്ടന്റ്, എം. ഗീത, ഹെഡ് ഓഫീസ് മാനേജർ പി. സജിത്ത് കുമാർ,എന്നിവർ സംസാരിച്ചു.ബാങ്ക് അസിസ്റ്റൻറ് സിക്രട്ടറി കെ.ടി.വിനോദൻ നന്ദി പ്രകാശിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Latest News